ഡാറ്റ റിക്കവറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡാറ്റ റിക്കവറി പരാജയപ്പെട്ട ഒരു ചിത്രം. ചിത്രത്തിന്റെ നല്ലൊരു ഭാഗം നഷ്ടമായിരിക്കുന്നു.

പ്രവർത്തനം നിലച്ച ഡിജിറ്റൽ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളിൽ (ഉദാഹരണം: ഹാർഡ്‌ ഡിസ്ക്, മെമ്മറി കാർഡ്‌, പെൻ ഡ്രൈവ് തുടങ്ങിയവ) നിന്ന് ഡാറ്റ പുറത്തെടുക്കുന്ന രീതിയാണ് ഡാറ്റ റിക്കവറി (Data recovery).

ഉപയോഗിക്കുന്ന സാഹചര്യങ്ങൾ[തിരുത്തുക]

വിവിധ സാഹചര്യങ്ങളിൽ ഡാറ്റ റിക്കവറി ആവശ്യമായി വരാറുണ്ട്.

  • ഓപറേറ്റിംഗ് സിസ്റ്റം തകരാർ മൂലം കമ്പ്യൂട്ടർ പ്രവർത്തന രഹിതമാവുമ്പോൾ
  • ഹാർഡ്‌ ഡിസ്കിന്റെ ഫയൽ സിസ്റ്റം തകരാറിലാവുമ്പോൾ
  • അബദ്ധവശാൽ ഒരു ഫയൽ ഉപയോക്താവ് മായ്ച്ചു കളയുമ്പോൾ
  • സുരക്ഷാ കാരണങ്ങൾ മൂലം എൻക്രിപ്റ്റ്‌ ചെയ്ത ഡാറ്റ തിരിച്ചെടുക്കുവാൻ വേണ്ടി.

ഡാറ്റ റിക്കവറി ചെയ്യുവാനായി വിവിധ സോഫ്റ്റ് വെയറുകൾ ലഭ്യമാണ്.

ഡാറ്റ നഷ്ടം[തിരുത്തുക]

ഹാർഡ് ഡിസ്കിനുണ്ടാകുന്ന തകരാറുകളെ രണ്ടായി തിരിക്കാം.

  1. ലോജിക്കൽ
  2. ഫിസിക്കൽ
"https://ml.bywiki.com/w/index.php?title=ഡാറ്റ_റിക്കവറി&oldid=1781848" എന്ന താളിൽനിന്നു ശേഖരിച്ചത്