മുരിങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Moringa oleifera
Moringa Oleifera.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ഡിവിഷൻ: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Brassicales
കുടുംബം: Moringaceae
ജനുസ്സ്: Moringa
വർഗ്ഗം: ''M. oleifera''
ശാസ്ത്രീയ നാമം
Moringa oleifera
Lam.
പര്യായങ്ങൾ[1]
 • Guilandina moringa L.
 • Hyperanthera moringa (L.) Vahl
 • Moringa pterygosperma Gaertn. nom. illeg.
മുരിങ്ങ കായ
മുരിങ്ങ തൈ
മുരിങ്ങയില-സമീപദൃശ്യം
മുരിങ്ങയില

മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

പേരു വന്ന വഴി[തിരുത്തുക]

മലയാളപദമായ മുരിങ്ങ തമിഴ് പദമായ മുരുംഗൈയിൽ നിന്നുണ്ടായതാണ്. മുരുംഗയിൽ നിന്നോ മുരിങ്ങയിൽ നിന്നോ ആണ് ഇതിന്റെ ശാത്രീയനാമത്തിന്റെയും ഉൽഭവം.[2] പലഭാഷകളിലും ഈ മരം ധാരാളം പേരുകളിൽ അറിയപ്പെടുന്നുണ്ട്.[2][3]

വിവരണം[തിരുത്തുക]

10-12 മീറ്റർ വരെ ഉയര‍ത്തിൽ വളരുന്ന[4] തടിക്ക് 45 സെന്റീമീറ്റർ വരെ വണ്ണം[5] വയ്ക്കുന്ന ശാഖകളും ഉപശാഖകളുമുള്ള ഇലപൊഴിക്കുന്ന ചെറുമരമാണ്‌ മുരിങ്ങ. തടിക്ക് ചാരനിറം കലർന്ന വെളുപ്പുനിറമാണ്. തടിക്ക് പുറത്ത് കോർക്ക് പോലെ കട്ടിയുള്ള തൊലി ഉണ്ടാവും. തടിക്കും ശാഖകൾക്കും ബലം തീരെ കുറവാണ്. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌. പൂങ്കുലകൾ പിന്നീട്‌ മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ്‌ മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്‌. ഇവയ്ക്കുള്ളിലാണ്‌ വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾ ‍കാണും. കായ്‌ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം. വെള്ളനിറമുള്ള ദ്വിലിംഗപുഴ്പങ്ങൾ നല്ല സുഗന്ധമുള്ളവയാണ്.[4] നട്ടാൽ ആറു മാസം കൊണ്ടുതന്നെ പൂക്കളുണ്ടാകും. പൊതുവേ തണുപ്പാർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഒരിക്കൽ, ഏപ്രിലിനും ജൂണിനും ഇടയിലാണ് പൂക്കൾ ഉണ്ടാവുക.മഴയും ചൂടും ഏറിയ ഇടങ്ങളിൽ രണ്ടുതവണയോ വർഷം മുഴുവനുമോ പൂക്കൾ ഉണ്ടാവും.[4]

വടിപോലെ തൂങ്ങിക്കിടക്കുന്ന മൂന്നുവശമുള്ള കായകൾക്കുള്ളിലാണ് മൂന്നു വെളുത്ത ചിറകുള്ള അനേകം വിത്തുകൾ ഉണ്ടാവുന്നത്. വെള്ളത്തിലൂടെയും വായുവിലൂടെയും വിത്തുവിതരണം നടക്കുന്നു.[5] കൃഷി ചെയ്യുമ്പോൾ മരത്തിനെ ഒന്നുരണ്ടു മീറ്റർ ഉയരത്തിൽ കൈകൾ കൊണ്ട് കായകളും ഇലകളും ശേഖരിക്കാൻ പാകത്തിന് എല്ലാ വർഷവും വെട്ടിനിർത്തുന്നു.[6]

കൃഷിരീതി[തിരുത്തുക]

വരണ്ട മധ്യരേഖപ്രദേശങ്ങളാണ് കൃഷിക്ക് ഉത്തമം. പലതരം മണ്ണിലും വളരാൻ കഴിവുണ്ടെങ്കിലും ഇത്തിരി അമ്ലതയുള്ള (പി എച്ഛ് 6.3 മുതൽ 7.0 വരെ), നന്നായി നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം.[7] വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ വേരുകൾ ചീഞ്ഞുപോകാൻ സാധ്യത ഏറെയാണ്.[7] സൂര്യപ്രകാശവും ചൂടും ഇഷ്ടപ്പെടുന്ന മുരിങ്ങ അതിനാൽത്തന്നെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. വരണ്ട ഇടങ്ങൾ കൃഷിചെയ്യാൻ കഴിയുന്ന മുരിങ്ങയ്ക്ക് ചെലവേറിയ ജലസേചനമാർഗ്ഗങ്ങൾ ആവശ്യമില്ല.

വസ്തുത ആവശ്യം[8]
കാലാവസ്ഥ ഉഷ്ണമേഖലപ്രദേശങ്ങളിൽ നന്നായി വളരുന്നു
പ്രദേശത്തിന്റെ ഉയരം 0 – 2000 മീറ്റർ
മഴ 250 – 3000 മില്ലീമീറ്റർ

ഇലയ്ക്കായാണ് കൃഷിയെങ്കിൽ 800 മില്ലീമീറ്ററിലും മഴകുറഞ്ഞാൽ ജലസേചനം ആവശ്യമാണ്.

മണ്ണ് മണലുചേർന്ന, നീർവാർച്ചയുള്ളത്
മണ്ണിന്റെ പി എഛ് pH 5 - 9

കൃഷി ചെയ്യുന്ന സ്ഥലങ്ങൾ[തിരുത്തുക]

11 നും 13 നും ലക്ഷം ടൺ കായയുമായി മുരിങ്ങ കൃഷിചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ലോകത്തിൽ ഒന്നാമത്. 380 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് ഇന്ത്യയിൽ മുരിങ്ങക്കൃഷി ചെയ്യുന്നുണ്ട്. വിസ്താരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയിൽത്തന്നെ ആന്ധ്രയാണ് മുന്നിൽ. തൊട്ടുപിന്നാലെ കർണ്ണാടകവും തമിഴ്‌നാടും. ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയടക്കം തമിഴ്‌നാട്ടിൽ പലതരം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്.

ഒഡിഷയിൽ വീട്ടുവളപ്പിലാണു പ്രധാന കൃഷി. കേരളത്തിലും തായ്‌ലാന്റിലും വേലിയായും വളർത്തുന്നു. ഫിലിപ്പൈൻസിൽ ഇലകളാണ് പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. തായ്‌വാനിൽ പച്ചക്കറിയാവശ്യങ്ങൾക്കു വളർത്തുമ്പോൾ ഹൈയ്റ്റിയിൽ കാറ്റിനെ തടഞ്ഞ് മണ്ണൊലിപ്പിൽ നിന്നും രക്ഷപ്പെടാനാണ് മുരിങ്ങ വളർത്തുന്നത്.

മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക, ആഫിക്ക, തെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയയിലെ പലരാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം മുരിങ്ങ കാട്ടിലും, നട്ടുവളർത്തി നാട്ടിലും ഉണ്ടാവുന്നുണ്ട്.

2010 -ലെ അവസ്ഥയിൽ അമേരിക്കയിൽ വിതരണം നടത്താനായി ഹവായിയിൽ കൃഷി നടത്തുന്നത് അതിന്റെ പ്രാരംഭദശയിലേ ആയിട്ടുള്ളൂ.[9]

കൃഷിരീതി[തിരുത്തുക]

ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന ഒരു മരമാണ് മുരിങ്ങ. ആദ്യത്തെവർഷം കായ ഭക്ഷ്യയോഗ്യമാണ്, പിന്നീടുള്ള വർഷങ്ങളിൽ കായകൾ ഭക്ഷിക്കാൻ ആവാത്തവിധം കയ്പ്പേറിയതാവും.[അവലംബം ആവശ്യമാണ്] അതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ എകവർഷിയായാണ് കൃഷി. വളരെ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ കൃഷിനടത്തുമ്പോൾ ബഹുവർഷകൃഷിരീതിയാണ് അവലംബിക്കുന്നത്, ഈ രീതിയിൽ മണ്ണൊലിപ്പും കുറവായിരിക്കും.[10] കാർഷികവനവൽക്കരണത്തിനും ബഹുവർഷരീതിയാണ് ഉപയോഗിക്കുന്നത്.

മണ്ണൊരുക്കൽ[തിരുത്തുക]

ഉഷ്ണമേഖലാപ്രദേശങ്ങളിൽ മണ്ണൊലിപ്പ് ഒരു മുഖ്യപ്രശ്നമായതിനാൽ മേൽമണ്ണ് ഒരുക്കുന്നത് തീരെക്കുറച്ച് ആഴത്തിൽ മാത്രമായി ചുരുക്കുന്നു. അടുപ്പിച്ച് അടുപ്പിച്ച് നടുന്നുണ്ടെങ്കിൽ മാത്രമേ ഉഴുവേണ്ടൂ. അകത്തിയകത്തി നടുമ്പോൾ ചെറിയ കുഴിയുണ്ടാക്കി നടുന്ന രീതി അവലംബിക്കുന്നു. അതിനാൽ മേൽമണ്ണ് ഒട്ടുംതന്നെ നഷ്ടപ്പെടാതെ തന്നെ ചെടിക്ക് നല്ല വേരോട്ടം ലഭിക്കുന്നു. ഈ കുഴികൾ 30-50സെന്റീമീറ്റർ ആഴത്തിലും 20-40 സെന്റീമീറ്റർ വീതിയിലും എടുക്കുന്നു.[8]

പ്രജനനം[തിരുത്തുക]

വിത്തു നട്ടോ കമ്പുമുറിച്ചുനട്ടോ മുരിങ്ങ വളർത്താവുന്നതാണ്. വിത്തുകളുടെ മുളയ്ക്കൽശേഷി വളരെയധികമാണ്. 12 ദിവസത്തിനുശേഷവും മുളയ്ക്കൽശേഷി 85 ശതമാനമാണ്.[8] മണ്ണിൽ പാകിയോ കൂടുകളിലോ വളർത്തിയെടുക്കുന്നത് സമയം അപഹരിക്കുന്ന ജോലിയാണേങ്കിലും ഈ രീതിയിൽ പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണം കുറവായിരിക്കും. മണ്ണൊലിപ്പ് കൂടിയ സ്ഥലങ്ങളിലും ഈ രീതി പ്രയോജനകരമാണ്.

ഒരു മീറ്റർ നീളമുള്ളതും കുറഞ്ഞത് 4 സെന്റീമീറ്റർ വണ്ണമുള്ളതുമായ കമ്പുകൾ നടാൻ ഉത്തമമാണ്.[8] കമ്പിന്റെ മൂന്നിലൊന്നോളമെങ്കിലും ഭാഗം മണ്ണിനടിയിൽ ആയിവേണം നടാൻ. ഫിലിപ്പീൻസിൽ ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഒന്നുരണ്ടു മീറ്റർ നീളമുള്ള കമ്പുനട്ടാണ് പ്രജനനം നടത്തുന്നത്. നീർവാർച്ചയുള്ള മണ്ണിൽ വിത്ത് ഒരു ഇഞ്ച് ആഴത്തിൽ പാകിവർഷം മുഴുവൻ തൈകൾ ഉണ്ടാക്കാൻ കഴിയും.

നടീൽ[തിരുത്തുക]

ഇലയുടെ ആവശ്യത്തിനാണു കൃഷിയെങ്കിൽ വളരെ അടുപ്പിച്ചാണ് ചെടികൾ നടുന്നത്. ഇങ്ങനെയുള്ളപ്പോൾ കളനശീകരണവും കീടനിയന്ത്രണവും ബുദ്ധിമുട്ടാണ്. കാർഷികവനവൽക്കരണത്തിൽ 2 മുതൽ 4 മീറ്റർ വരെ ഇടവിട്ടാണ് തൈകൾ നടുന്നത്.ref name=Rees1 /> .

നടാനുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുന്നത്[തിരുത്തുക]

മുരിങ്ങ രൂപപ്പെട്ടു എന്നു കരുതുന്ന ഇന്ത്യയിൽ സ്വാഭാവികമായിത്തന്നെ ധാരാളം ഇനങ്ങൾ ലഭ്യമാണ്.[10] അതിനാൽത്തന്നെ പലതരം തൈകൾ തെരഞ്ഞെടുക്കുന്നതിന് സാധ്യത കൂടുതലുണ്ട്. പുറത്തുനിന്നും മുരിങ്ങ കൊണ്ടുവന്ന് നട്ടുവളർത്തിയ രാജ്യങ്ങളിൽ അവയുടെ ഇനങ്ങളുടെ എണ്ണം പൊതുവേ കുറവാണ്. അതാത് നാട്ടിനു യോജിച്ച ഇനങ്ങൾ പലയിടത്തും ലഭ്യമാണ്.

പല ആവശ്യങ്ങൾക്കു കൃഷി ചെയ്യുന്നതിനാൽ ഓരോന്നിനും വെവ്വേറെ ഇനങ്ങളാണ് അനുയോജ്യം. ഏകവർഷിയായും ബഹുവർഷിയായും കൃഷി ചെയ്യുന്ന ഇനങ്ങൾ വ്യത്യസ്തമാണ്. ഏകവർഷരീതിയിൽ കൃഷി ചെയ്തുവരുന്ന ഇന്ത്യയിൽ മുരിങ്ങക്കായയുടെ സ്ഥിരമായ വിളവാണ് ഇനം തിരഞ്ഞെടുക്കുന്നതിന്റെ മുഖ്യഘടകം. അനുകൂലമല്ലാത്ത അവസരങ്ങളിൽ ബഹുവർഷ കൃഷിരീതിയാണ് അഭികാമ്യം. ഈ രീതിയിൽ മണ്ണൊലിപ്പ് തീരെ കുറവായിരിക്കും.[10] പാകിസ്താനിൽ പല മേഖലകളിലും അവിടവിടത്തെ ഇലയിലെ പോഷകങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിവിധയിനം മുരിങ്ങകളാണ് കൃഷി ചെയ്യുന്നത്.[11] ഉൽപ്പന്നത്തിന്റെ ലക്ഷ്യങ്ങൾ അനുസരിച്ച് വിത്തുകളുടെ തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. കൂടുതൽ കായയുണ്ടാവുന്ന കുള്ളന്മരങ്ങളും ചെറിയ മരങ്ങളുമാണ് ഇന്ത്യയിൽ പ്രിയം. ടാൻസാനിയയിലാവട്ടെ എണ്ണ കൂടുതൽ അടങ്ങിയ ഇനങ്ങളാണ് വളർത്തുന്നത്.[12]

വിളവെടുപ്പ്[തിരുത്തുക]

ഇലയ്ക്കും കായയ്ക്കും പൂക്കൾക്കും വിത്തുകൾക്കും കുരുവിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്കുവേണ്ടിയും ജലം ശുദ്ധീകരിക്കാൻ വേണ്ടിയും എല്ലാം മുരിങ്ങ നട്ടുവളർത്തുന്നു. കാലാവസ്ഥ, ഇനം, ജലസേചനം, വളം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി വിളവിലും നല്ല വ്യത്യാസം ഉണ്ടാവും. ചൂടുള്ള വരണ്ടകാലാവസ്ഥയും മിതമായ വളപ്രയോഗവും ജലസേചനവുമെല്ലാം കൃഷിക്ക് ഉത്തമമാണ്.[13] കൈകൊണ്ട്, കത്തിയും തോട്ടിയും കൊക്കയും എല്ലാം ഉപയോഗിച്ചാണ് വിളവെടുക്കുന്നത്.[13] മുകളിലേക്കു വളരുന്ന ശിഖരങ്ങൾ മുറിച്ചുനീക്കിയും കമ്പുകളുടെ എണ്ണം നിയന്ത്രിച്ചും എല്ലാം വിളവ് വർദ്ധിപ്പിക്കാറുണ്ട്.[14]

കായകൾ[തിരുത്തുക]

കമ്പുകൾ നട്ടു കൃഷി ചെയുന്ന രീതിയിൽ നട്ട് 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ ആദ്യ വിളവെടുക്കാം. സാധാരണയായി ആദ്യവർഷങ്ങളിൽ വിളവ് കുറവായിരിക്കും. രണ്ടാം വർഷത്തോടെ ഒരു മരത്തിൽ ഏതാണ്ട് 300 -ഉം മൂന്നാം വർഷത്തോടെ 400-500 -ഉം കായകൾ ഉണ്ടാവുന്നു. നല്ല ഒരു മരത്തിൽ ആയിരത്തിലേറെ കായകൾ ഉണ്ടാവാം.[15] ഇന്ത്യയിൽ ഒരു ഹെക്ടറിൽ ഒരു വർഷം 31 ടൺ വരെ കായകൾ ഉണ്ടാവുന്നുണ്ട്.[13] ഉത്തരേന്ത്യയിൽ വസന്തകാലത്താണ് കായകൾ പാകമാവുന്നത്. തെക്കേഇന്ത്യയിൽ ചിലപ്പോൾ പൂക്കളും കായകളും വർഷത്തിൽ രണ്ട് തവണ ഉണ്ടാവാറുണ്ട്. ജൂലൈ-സെപ്റ്റംബറിലും മാർച്ച്-ഏപ്രിലിലും.[16]

ഇലകൾ[തിരുത്തുക]

ശരാശരി ഒരു ഹെക്ടറിൽ നിന്നും ഒരു വർഷം 6 ടൺ ഇലകൾ ലഭിക്കും. മഴക്കാലത്ത് ഒരു വിളവെടുപ്പിൽ 1120 കിലോ ലഭിക്കുമ്പോൾ വേനലിൽ ഇത് 690 കിലോയായി ചുരുങ്ങുന്നു. നട്ടു 60 ദിവസമാവുമ്പോഴേക്കും ഇലകൾ ശേഖരിക്കാൻ തുടങ്ങി വർഷത്തിൽ ഏഴുതവണ വരെ വിളവെടുക്കാൻ കഴിയുന്നു. ഓരോ വിളവെടുപ്പിനുശേഷവും ചെടികൾ നിലത്തുനിന്ന് 60 സെന്റീമീറ്റർ ഉയരത്തിൽ വെട്ടിക്കളയുന്നു.[17] ചിലതരം കൃഷിരീതികളിൽ ഇലകളുടെ വിളവ് രണ്ടാഴ്ച തോറും എടുക്കാറുണ്ട്. അനുയോജ്യമായ ഇനങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ വെള്ളവും വളവും നൽകി മുരിങ്ങ നല്ല തോതിൽ കൃഷി ചെയ്യാം.[18] നിക്കരാഗ്വയിൽ നടത്തിയ പഠനങ്ങളിൽ ഒരു ഹെക്ടറിൽ 10 ലക്ഷം തൈകൾ നട്ടുനടത്തിയ കൃഷിരീതിയിൽ നാലു വർഷത്തോളം ശരാശരി 580 ടൺ ഇലകൾ ലഭിച്ചിരുന്നു.[18]

എണ്ണ[തിരുത്തുക]

ഒരു ഹെക്ടറിലെ കുരുവിൽ നിന്നും 250 ലിറ്റർ എണ്ണ ലഭിക്കും.[13] ഭക്ഷണാവശ്യത്തിനും സൗന്ദര്യവർദ്ധകവസ്തുക്കൾ ഉണ്ടാക്കാനും മുടിയിലും തൊലിയിലും തേയ്ക്കാനും ഉപയോഗിക്കുന്നു.

കീടങ്ങളും രോഗങ്ങളും[തിരുത്തുക]

കാര്യമായ കേടുകൾ മുരിങ്ങയ്ക്ക് ഉണ്ടാവാറില്ല. ഇന്ത്യയിൽ പല കീടങ്ങളും മുരിങ്ങയെ ആക്രമിക്കാറുണ്ട്. ചിലകീടങ്ങൾ ഇലപൊഴിയുന്നതിനും കാരണമാവാറുണ്ട്. മണ്ണിൽ അമിതമായി ചിതലുകൾ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കാൻ വലിയ ചെലവ് ആവശ്യമായിവരും.[4] Leveillula taurica എന്ന ഫംഗസ് മുരിങ്ങയിൽ കാണാറുണ്ട്. ഈ ഫംഗസ് പപ്പായ കൃഷിക്ക് ദ്രോഹകരമായതിനാൽ വലിയ ശ്രദ്ധ ആവശ്യമുണ്ട്.

ഉപയോഗങ്ങൾ[തിരുത്തുക]

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.

പോഷകമൂല്യം[തിരുത്തുക]

മുരിങ്ങയില, പാകം ചെയ്യാത്തത്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 100 kcal   430 kJ
അന്നജം     8.28 g
- ഭക്ഷ്യനാരുകൾ  2.0 g  
Fat1.40 g
പ്രോട്ടീൻ 9.40 g
ജലം78.66 g
ജീവകം എ equiv.  378 μg 42%
തയാമിൻ (ജീവകം B1)  0.257 mg  20%
റൈബോഫ്ലാവിൻ (ജീവകം B2)  0.660 mg  44%
നയാസിൻ (ജീവകം B3)  2.220 mg  15%
പാന്റോത്തെനിക്ക് അമ്ലം (B5)  0.125 mg 3%
ജീവകം B6  1.200 mg92%
Folate (ജീവകം B9)  40 μg 10%
ജീവകം സി  51.7 mg86%
കാൽസ്യം  185 mg19%
ഇരുമ്പ്  4.00 mg32%
മഗ്നീഷ്യം  147 mg40% 
ഫോസ്ഫറസ്  112 mg16%
പൊട്ടാസിയം  337 mg  7%
സോഡിയം  9 mg1%
സിങ്ക്  0.6 mg6%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
മുരിങ്ങക്കായ, പാകം ചെയ്യാത്തത്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 100 kcal   430 kJ
അന്നജം     8.53 g
- ഭക്ഷ്യനാരുകൾ  3.2 g  
Fat0.20 g
പ്രോട്ടീൻ 2.10 g
ജലം88.20 g
ജീവകം എ equiv.  4 μg 0%
തയാമിൻ (ജീവകം B1)  0.0530 mg  4%
റൈബോഫ്ലാവിൻ (ജീവകം B2)  0.074 mg  5%
നയാസിൻ (ജീവകം B3)  0.620 mg  4%
പാന്റോത്തെനിക്ക് അമ്ലം (B5)  0.794 mg 16%
ജീവകം B6  0.120 mg9%
Folate (ജീവകം B9)  44 μg 11%
ജീവകം സി  141.0 mg235%
കാൽസ്യം  30 mg3%
ഇരുമ്പ്  0.36 mg3%
മഗ്നീഷ്യം  45 mg12% 
ഫോസ്ഫറസ്  50 mg7%
പൊട്ടാസിയം  461 mg  10%
സോഡിയം  42 mg3%
സിങ്ക്  0.45 mg5%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

മുരിങ്ങയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പലനാടുകളിലും പലതരത്തിലാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്, അവയിൽ ചിലത്.

ചില സ്ഥലങ്ങളിൽ ഇളം കായകളും മറ്റു ചിലയിടങ്ങളിൽ ഇലകളും ആണ് മുരിങ്ങയുടെ കൂടുതലായി ഉപയോഗിക്കുന്ന ഭാഗങ്ങൾ. തിന്നാൻ കൊള്ളുന്ന ഇലകൾ തോരൻ വയ്ക്കാൻ നല്ലതാണ്..

ഇലകൾ[തിരുത്തുക]

മുരിങ്ങ

നൂറുഗ്രാം പുതിയ മുരിങ്ങ ഇലയിൽ കാണുന്ന പോഷകങ്ങൾ USDA യുടെ കണക്കുപ്രകാരം വലതുവശത്തുള്ള പട്ടികയിൽ കാണാം. മറ്റു പഠനങ്ങൾ പ്രകാരമുള്ള വിവരങ്ങളും ലഭ്യമാണ്.[19][20]

പൂക്കളോടു കൂടിയ കമ്പ്

ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.[21][22] മറ്റു സാധാരണ ഭക്ഷണപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതൽ ആണെന്നു കാണാം. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്.[23] ഇലകൾ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകൾ സൂപ്പും സോസും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.

മുരിങ്ങക്കായ[തിരുത്തുക]

മുരിങ്ങക്കായ

മൂപ്പെത്താത്ത മുരിങ്ങക്കായ തെക്കേ എഷ്യയിലെങ്ങും ഉപയോഗിക്കുന്നു. നല്ലവണ്ണം മാർദ്ദവമാവുന്ന വരെ വേവിച്ചാണ് ഇത് ഉപയോഗിക്കുന്നത്.[24] തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും.[25] (വേവിന്റെ അളവ് അനുസരിച്ച് വൈറ്ന്മിൻ സിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും) മുരിങ്ങക്കായ ഭഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്. [25]

വിത്തുകൾ[തിരുത്തുക]

മൂപ്പെത്തിയ കായകളിൽ നിന്നും വേർപ്പെടുത്തിയ വിത്തുകൾ പയർ പോലെ തിന്നാനും അല്ലെങ്കിൽ അണ്ടിപ്പരിപ്പുപോലെ വറുത്തു ഉപയോഗിക്കാനും കഴിയും. ഈ വിത്തുകളിൽ ഉയർന്ന അളവിൽ വൈറ്റമിൻ സിയും മിതമായ അളവിൽ ബി വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്.

വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ[തിരുത്തുക]

മൂപ്പെത്തിയവിത്തുകളിൽ നിന്നും 38-40% മുരിങ്ങയെണ്ണ എന്നപേരിൽ അറിയപ്പെടുന്ന ഭക്ഷ്യ എണ്ണ ലഭിക്കും. ഈ എണ്ണയിൽ വലിയ അളവിൽ ബെഹെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച എണ്ണ നിറവും മണവും ഇല്ലാത്തതും ആന്റിഓക്സിഡന്റ് ഗുണമുള്ളതുമാണ്. എണ്ണയുണ്ടാക്കിയശേഷം വരുന്ന അവശിഷ്ടം വളമായും വെള്ളം ശുദ്ധീകരിക്കാനായും ഉപയോഗിക്കുന്നു.[26] മുരിങ്ങ എണ്ണ ജൈവ ഇന്ധനമായും ഉപയോഗിക്കാൻ ശേഷിയുള്ളതാണ്.[27]

വേരുകൾ[തിരുത്തുക]

വേര് ഉരിഞ്ഞെടുത്ത് ഭക്ഷണത്തിന് രുചിയും സ്വാദും കൂട്ടാനുള്ള സുഗന്ധദ്രവ്യം ആയി ഉപയോഗിക്കുന്നുണ്ട്. വേരിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ആണ് ഇതിനു കാരണം. [28]

പോഷകാഹാരക്കുറവിനു പരിഹാരം[തിരുത്തുക]

മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്.[29] പോഷകക്കുറവുള്ളപ്പോൾ അതിനെ മറികടക്കാൻ മുരിങ്ങയ്ക്കുള്ള കഴിവ് അസാമാന്യമാണെന്നും ദാരിദ്ര്യം ആസന്നമാണെന്ന ഘട്ടത്തിൽ മുരിങ്ങ ഇലപ്പൊടിയാണ് നൽകേണ്ടതെന്നും L.J. Fuglie പറയുന്നുണ്ട്."[20][30] വരണ്ട സ്ഥലങ്ങളിൽപ്പോലും നന്നായി വളരുന്ന മുരിങ്ങയ്ക്ക് കൊല്ലം മുഴുവൻ പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നു.[31]

ഔഷധഗുണങ്ങൾ[തിരുത്തുക]

ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌.[അവലംബം ആവശ്യമാണ്] ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു.[അവലംബം ആവശ്യമാണ്] ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, ക്യാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു.[അവലംബം ആവശ്യമാണ്] ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാൻ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്‌.[അവലംബം ആവശ്യമാണ്] നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്.[32] രോഗങ്ങളെ കണ്ടുപിടിക്കാനോ, ചികിൽസിക്കാനോ, തടയാനോ കഴിയുന്നില്ലെങ്കിലും രക്തത്തിന്റ് ഘടനയെ മുരിങ്ങ എങ്ങനെയെല്ലാം ബാധിക്കുമെന്നു പഠിക്കാൻ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.[33][34]

രസാദി ഗുണങ്ങൾ[തിരുത്തുക]

 • രസം:കടു, ക്ഷായം, തിക്തം
 • ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം, സരം
 • വീര്യം:ഉഷ്ണം
 • വിപാകം :കടു [35]

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

വേര്, തൊലി, ഇല, കായ്, പൂവ്[35]

വിഷാംശം[തിരുത്തുക]

മുരിങ്ങയുടെ വേരിൽ അടങ്ങിയിരിക്കുന്ന സ്പൈറൊക്കിൻ (spirochin) എന്ന ആൽക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.[അവലംബം ആവശ്യമാണ്] മുരിങ്ങയുടെ വേര്, തോലി, പൂക്കൾ എന്നിവയും അവയിൽ നിന്നും വേർതിരിക്കുന്ന സയുക്തങ്ങളും വിഷമയമാണ്. ദിനേന 6 ഗ്രാം മുരിങ്ങയില മൂന്നാഴ്ച കഴിക്കുന്നത് സുരക്ഷിതമാണെന്ന് കാണുന്നുണ്ട്. [33][36]

മറ്റു ഉപയോഗങ്ങൾ[തിരുത്തുക]

വികസ്വരരാജ്യങ്ങളിൽ പോഷകാഹാരക്കുറവ് നീക്കാനും, ഭക്ഷ്യസുരക്ഷയ്ക്കും, ഗ്രാമവികസനത്തിനും, സുസ്ഥിര വികസനത്തിനും മുരിങ്ങ ഫലവത്താണെന്ന് കാണുന്നു.[30] കാലിത്തീറ്റയായും മുരിങ്ങ ഉപയോഗിക്കാവുന്നതാണ്. മുരിങ്ങയിലപ്പൊടി കൈകഴുകാനുള്ള ദ്രാവകമായി ഉപയോഗിക്കുനുണ്ട്.[37]

ജലശുദ്ധീകരണത്തിന്[തിരുത്തുക]

മുരിങ്ങയെണ്ണ എടുത്തശേഷമുള്ള പിണ്ണാക്ക് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നുണ്ട്.[38][39] [40] ഈ പിണ്ണാക്കിനു വെള്ളത്തിലെ മിക്ക അശുദ്ധവസ്തുക്കളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്.[39]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Olson, M. E. (2010). Flora of North America Editorial Committee, എഡി. Moringaceae: Drumstick Family. Flora of North America North of Mexico 7. New York and Oxford. pp. 167–169. 
 2. 2.0 2.1 Roloff, Andreas; Weisgerber, Horst; Lang, Ulla M. മറ്റുള്ളവർക്കൊപ്പം., എഡി. (2009). "Moringa oleifera". Enzyklopädie der Holzgewächse. pp. 978–3. ഐ.എസ്.ബി.എൻ. 978-3-527-32141-4. 
 3. "Names for Moringa". Trees for Life. 2015. ശേഖരിച്ചത് 25 April 2015. 
 4. 4.0 4.1 4.2 4.3 Parotta, John A. (1993). "Moringa oleifera Lam. Reseda, horseradish tree. Moringaceae. Horseradish tree family.". USDA Forest Service, International Institute of Tropical Forestry. ശേഖരിച്ചത് 2013-11-20. 
 5. 5.0 5.1 "Moringa oleifera Lam.". Plant Resources of Tropical Africa. ശേഖരിച്ചത് 2013-11-20. 
 6. Verzosa, Caryssa. "Malunggay and Spinach Powder (Investigatory Project Sample)". Scribd.com. ശേഖരിച്ചത് 2012-04-11. 
 7. 7.0 7.1 "Moringa". infonet-biovision.org. ശേഖരിച്ചത് 2015-02-02. 
 8. 8.0 8.1 8.2 8.3 de Saint Saveur, A.; Broin, M. (2010). "Growing and processing moringa leaves". Moringanews/Moringa Association of Ghana. ശേഖരിച്ചത് 2013-11-25. 
 9. Ted Radovich (2010). C.R Elevitch, എഡി. "Farm and Forestry Production and Marketing profile for Moringa". Specialty Crops for Pacific Island Agroforestry (Holualoa, Hawai'i: Permanent Agriculture Resources). 
 10. 10.0 10.1 10.2 Raja, S.; Bagle, B. G.; More, T. A. (August 2013). "Drumstick (Moringa oleifera Lamk.)improvement for semiarid and arid ecosystem: Analysis of environmental stability for yield". Journal of Plant Breeding and Crop Science 5 (8): 164–70. ഡി.ഒ.ഐ.:10.5897/JPBCS12.029. 
 11. Iqbal, Shahid; Bhanger, M.I. (2006). "Effect of season and production location on antioxidant activity of Moringa oleifera leaves grown in Pakistan". Journal of Food Composition and Analysis 19 (6–7): 544. ഡി.ഒ.ഐ.:10.1016/j.jfca.2005.05.001. 
 12. "Synthesis of the Thematic Discussion on Production and Breeding". MiracleTrees.org. ശേഖരിച്ചത് 2014-11-30. 
 13. 13.0 13.1 13.2 13.3 Radovich, T. (2009). "Farm and Forestry Production and Marketing Profile for Moringa (Moringa oleifera)". Permanent Agriculture Resources (PAR), PO Box 428, Holualoa, Hawai'i 96725, US. ശേഖരിച്ചത് 2013-11-20. 
 14. Grubben, G. Grubben, G. J. H., എഡി. Vegetables 2 (Plant resources of tropical Africa എഡി.). p. 394. ഐ.എസ്.ബി.എൻ. 9057821478. ശേഖരിച്ചത് 2015-02-02. 
 15. Booth, F.E.M.; Wickens, G.E., 1988: Non-timber Uses of Selected Arid Zone Trees and Shrubs in Africa, p.98, FAO, Rome "[1]".Retrieved 20-11-2013.
 16. Ramachandran, C.; Peter, K. V.; Gopalakrishnan, P. K. (1980). "Drumstick (Moringa oleifera): A multipurpose Indian vegetable". Economic Botany 34 (3): 276. ഡി.ഒ.ഐ.:10.1007/BF02858648. 
 17. Sogbo, K. A. (2006). "Moringa Leaf Farming Systems: Conditions for Profitability and Sustainability". ശേഖരിച്ചത് 2013-11-19. 
 18. 18.0 18.1 Amaglo, N. (2006). "How to Produce Moringa Leaves Efficiently?". ശേഖരിച്ചത് 2013-11-19. 
 19. C. Gopalan, B. V. Rama Sastri, S. C. Balasubramanian (1989). Nutritive Value of Indian Foods. National Institute of Nutrition, Indian Council of Medical Research. [പേജ് ആവശ്യമുണ്ട്]
 20. 20.0 20.1 L.J. Fuglie (1999). Moringa: Natural Nutrition for the Tropics. Dakar: Church World Service. [പേജ് ആവശ്യമുണ്ട്]
 21. "Horseradish-tree, leafy tips, cooked, boiled, drained, without salt". Nutritiondata.com. Condé Nast. 2012. ശേഖരിച്ചത് 6 May 2013. 
 22. K.V. Peter (2008). Underutilized and Underexploited Horticultural Crops:, Volume 4. New India Publishing. p. 112. ഐ.എസ്.ബി.എൻ. 81-89422-90-1. 
 23. Olson, M. E.; Carlquist, S. (2001). "Stem and root anatomical correlations with life form diversity, ecology, and systematics in Moringa (Moringaceae)". Botanical Journal of the Linnean Society 135 (4): 315. ഡി.ഒ.ഐ.:10.1111/j.1095-8339.2001.tb00786.x. 
 24. Elizabeth Schneider (2001). Vegetables from Amaranth to Zucchini: The Essential Reference. HarperCollins. p. 318. ഐ.എസ്.ബി.എൻ. 0-688-15260-0. 
 25. 25.0 25.1 "Horseradish-tree, pods, cooked, boiled, drained, without salt.". Nutritiondata.com. Condé Nast. 2012. ശേഖരിച്ചത് 6 May 2013. 
 26. Lea, Michael (2010). "Bioremediation of Turbid Surface Water Using Seed Extract from Moringa oleifera Lam. (Drumstick) Tree". Current Protocols in Microbiology. ഐ.എസ്.ബി.എൻ. 0471729256. ഡി.ഒ.ഐ.:10.1002/9780471729259.mc01g02s16. 
 27. Rashid, Umer; Anwar, Farooq; Moser, Bryan R.; Knothe, Gerhard (2008). "Moringa oleifera oil: A possible source of biodiesel". Bioresource Technology 99 (17): 8175–9. PMID 18474424. ഡി.ഒ.ഐ.:10.1016/j.biortech.2008.03.066. 
 28. Atawodi, S. E.; Atawodi, J. C.; Idakwo, G. A.; Pfundstein, B; Haubner, R; Wurtele, G; Bartsch, H; Owen, R. W. (2010). "Evaluation of the polyphenol content and antioxidant properties of methanol extracts of the leaves, stem, and root barks of Moringa oleifera Lam". Journal of Medicinal Food 13 (3): 710–6. PMID 20521992. ഡി.ഒ.ഐ.:10.1089/jmf.2009.0057. 
 29. Kumar, H. D. (2004-01-01). Cooper, Edwin L.; Yamaguchi, Nobuo, എഡി. Management of Nutritional and Health Needs of Malnourished and Vegetarian People in India. Advances in Experimental Medicine and Biology. Springer US. pp. 311–321. ഐ.എസ്.ബി.എൻ. 978-1-4419-3441-3. ഡി.ഒ.ഐ.:10.1007/978-1-4757-4820-8_23. 
 30. 30.0 30.1 National Research Council (2006-10-27). "Moringa". Lost Crops of Africa: Volume II: Vegetables. Lost Crops of Africa 2. National Academies Press. ഐ.എസ്.ബി.എൻ. 978-0-309-10333-6. ശേഖരിച്ചത് 2008-07-15. 
 31. "Traditional Crop of the Month". FAO. ശേഖരിച്ചത് 2015-04-25. 
 32. NPCS Board (2012). Handbook on Agro Based Industries (2nd Revised Edition). Niir Project Consultancy Services. p. 66. ഐ.എസ്.ബി.എൻ. 9381039127. 
 33. 33.0 33.1 "Moringa oleifera". Memorial Sloan-Kettering Cancer Center. ശേഖരിച്ചത് 2014-02-27. 
 34. Sandoval, Mark Anthony S.; Jimeno, Cecilia A. (2013). "Effect of Malunggay (Moringa oleifera) Capsules on Lipid and Glucose Levels". Acta Medica Philippina 47 (3): 22–27. 
 35. 35.0 35.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 36. "Moringa Side Effects and Safety". WebMD. ശേഖരിച്ചത് 2014-08-01. 
 37. Torondel, B.; Opare, D.; Brandberg, B.; Cobb, E.; Cairncross, S. (2014). "Efficacy of Moringa oleifera leaf powder as a hand- washing product: A crossover controlled study among healthy volunteers". BMC Complementary and Alternative Medicine 14: 57. ഡി.ഒ.ഐ.:10.1186/1472-6882-14-57. 
 38. Ndabigengesere, Anselme; Narasiah, K.Subba; Talbot, Brian G. (February 1995). "Active agents and mechanism of coagulation of turbid waters using Moringa oleifera". Water Research 29 (2): 703–710. ഡി.ഒ.ഐ.:10.1016/0043-1354(94)00161-Y. 
 39. 39.0 39.1 Hellsing, Maja S.; Kwaambwa, Habauka M.; Nermark, Fiona M.; Nkoane, Bonang B.M.; Jackson, Andrew J.; Wasbrough, Matthew J.; Berts, Ida; Porcar, Lionel മറ്റുള്ളവർക്കൊപ്പം. (2013). "Structure of flocs of latex particles formed by addition of protein from Moringa seeds". Colloids and Surfaces A: Physicochemical and Engineering Aspects 460: 460. ഡി.ഒ.ഐ.:10.1016/j.colsurfa.2013.11.038. 
 40. Ghebremichael, K. A.; Gunaratna, K. R.; Henriksson, H; Brumer, H; Dalhammar, G (2005). "A simple purification and activity assay of the coagulant protein from Moringa oleifera seed". Water Res 39 (11): 2338–44. PMID 15921719. ഡി.ഒ.ഐ.:10.1016/j.watres.2005.04.012. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.bywiki.com/w/index.php?title=മുരിങ്ങ&oldid=2661334" എന്ന താളിൽനിന്നു ശേഖരിച്ചത്