റ്റെർജോല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Terjola
თერჯოლა
Country  Georgia (country)
Mkhare Imereti
ഉയരം 170 മീ(560 അടി)
Population (2002)
 • Total 5,700
സമയ മേഖല Georgian Time (UTC+4)
Climate Cfa

ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണമാണ് റ്റെർജോല - Terjola (Georgian: თერჯოლა) പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി താഴ്വരയിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ച്ച്ഖാര നദിയുടെ വലത്തേ തീരത്താണ് ഈ പട്ടണം. റ്റ്ബിലിസി-സെസ്റ്റാഫോണി ഹൈവേയിലാണ് ഈ പ്രദേശം. ജോർജ്ജിയയുടെ തലസ്ഥാന നഗരമായ റ്റ്ബിലിസിൽ നിന്ന് വടക്കുപടിഞ്ഞാറായി 190 കിലോമീറ്റർ ദൂരത്തായാണ് റ്റെർജോല പട്ടണം സ്ഥിതിചെയ്യുന്നത്. സെസ്റ്റാഫോണി പട്ടണത്തിൽ വടക്കുപടിഞ്ഞാറ് മാറി 14 കിലോമീറ്റർ യാത്ര ചെയ്താൽ റ്റെർജോലയിൽ എത്താം. 2002ലെ ജനസംഖ്യാ സെൻസസ് അനുസരിച്ച് 5700 ആണ് ഇവിടത്തെ മൊത്തം ജനസംഖ്യ.[1]

ചരിത്രം[തിരുത്തുക]

സ്‌പോർട്‌സ് പാലസ്, റ്റെർജോല

പതിനേഴാം നൂറ്റാണ്ടിലെ രേഖകളിലാണ് റ്റെർജോല പ്രദേശത്തെ കുറിച്ച് ആദ്യമായി പരാമർശമുള്ളത്. 1983ലാണ് ഈ പ്രദേശത്തിന് പട്ടണ പദവി ലഭിച്ചത്.

പുരാതനമായ നിരവധി ചരിത്ര സാംസ്‌കാരിക പൈതൃകങ്ങളുടെ ശേഷിപ്പുകൾ ഇവിടെ കാണാവുന്നതാണ്. നാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന കരുതപ്പെടുന്ന സ്‌കാൻഡെ കോട്ടയുടെ അവശിഷ്ടങ്ങൾ, ഗോഗ്നി കോട്ട, പുരാതന കാലത്തെ നിരവധി ചർച്ചുകൾ എന്നിവയും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. ഇവിടത്തെ നിരവധി പൗരാണിക ശേഷിപ്പുകൾ ജോർജ്ജിയയിലെ മ്യൂസിയങ്ങളിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. (ജോർജ്ജിയൻ) Imereti: Passport. Government of Georgia. Retrieved on 2008-07-30.
"https://ml.bywiki.com/w/index.php?title=റ്റെർജോല&oldid=2458664" എന്ന താളിൽനിന്നു ശേഖരിച്ചത്